സംസ്ഥാനത്തെ ആദ്യ എസ്​കലേറ്റര്‍ കം എലിവേറ്റര്‍ കം ഫൂട്​ ഓവര്‍ ബ്രിഡ്​ജ്​ കോഴിക്കോട്ട്​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: സംസ്ഥാനത്തെ ആദ്യ എസ്​കലേറ്റര്‍ കം എലിവേറ്റര്‍ കം ഫൂട്​ ഓവര്‍ ബ്രിഡ്​ജ്​ കോഴിക്കോട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്​ഘാടനം ചെയ്​തു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് ഓവര്‍ ബ്രിഡ്​ജ് നിര്‍മിച്ചത്.

സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോഴിക്കോട്​ കോര്‍പറേഷന്​ കഴിഞ്ഞെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താന്‍ കടവ് കോളനിവാസികള്‍ക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിര്‍മിച്ചതും ഞെളിയന്‍ പറമ്പില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവില്‍ മാലിന്യത്തില്‍ നിന്ന്​ വൈദ്യുതി ഉല്‍​പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അമൃത്​ പദ്ധതിയിലുള്‍പ്പെടുത്തി രാജാജി റോഡില്‍ 11.35 കോടി ചെലവിലാണ്​ പാലം നിര്‍മിച്ചതും നടപ്പാതകള്‍ നവീകരിച്ചതും.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്​ സിങ്​ പുരിയുടെ സന്ദേശം നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്​ ചടങ്ങില്‍ വായിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...