റാന്നിയിൽ പൊട്ടി കിടന്ന വൈദ്യുതി കേബിളില്‍ നിന്നും ഷോക്കേറ്റ് ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊട്ടി കിടന്ന വൈദ്യുതി കേബിളില്‍ നിന്നും ഷോക്കേറ്റ് ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58) ആണ് മരിച്ചത്. തീര്‍ത്ഥാടനം കഴിഞ്ഞുള്ള മടക്ക യാത്രക്കിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വടശേരിക്കര പാലത്തിന് സമീപം പ്രാഥമിക കൃത്യം നിര്‍വ്വഹിക്കുന്നതിനിടെയായിരുന്നു സംഭവം. ചപ്പുചവറുകള്‍ക്ക് ഇടയില്‍ കിടന്ന വൈദ്യുതി കേബിളില്‍ നിന്നുമാണ് ഷോക്കേറ്റത്. കൃഷ്ണഗിരി ജില്ലയില്‍ നിന്നും വന്ന അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് നാഗരാജന്‍. വടശേരിക്കര പാലത്തില്‍ മുന്‍പു നടത്തിയ സൗന്ദ്യര്യ വത്കരണത്തിന്‍റെ ഭാഗമായി പാലത്തില്‍ സ്ഥാപിച്ച വിളക്കുകള്‍ക്ക് വൈദ്യുതി എത്തിക്കുവാന്‍ വേണ്ടി ഉപയോഗിച്ച കേബിള്‍ ടച്ചിംങ് വെട്ടിമാറ്റുന്നതിനിടെയില്‍ പൊട്ടി വീണതാണ്. ഇത് ചപ്പുചവറുകള്‍ക്കിടെയില്‍ ചുരുട്ടി ഒളിപ്പിച്ച നിലയില്‍ ആയിരുന്നു.
വിവരം അറിഞ്ഞു എത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് ആളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയില്‍ മരണം സംഭവിക്കുകയായിരുന്നു. വടശേരിക്കര പോലീസ് സംഭവത്തില്‍ കേസെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...