Saturday, May 10, 2025 5:24 pm

ശബരിമല തീർത്ഥാടനം : ഫയർ ഫോഴ്സ് നിർദേശങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പ ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി അഗ്നി രക്ഷ സേനയും സിവിൽ ഡിഫെൻസ് വോളന്റീയർമാറും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം-പമ്പ കണ്ട്രോൾ റൂമുകൾക്ക് കീഴിലായി 14 ഫയർ പോയിന്റുകളും കൂടാതെ നിലയ്ക്കൽ മുതൽ കാളകെട്ടി വരെ 25 ഫയർ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയർ പോയിന്റുകളിലായി 295 അഗ്നി ശമം സേന അംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

സുരയക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ :
1) ജലാശയ അപകടം
*ദർശനത്തിനായി വരുമ്പോഴും പോകുമ്പോഴും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക
*പമ്പ സ്നാന കടവിൽ ഇറങ്ങുന്ന അയ്യപ്പന്മാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം
*അപകട സാധ്യമേഖല എന്ന അടയാളപെടുത്തിയ സ്ഥലങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
*അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിന്റെ വിവരം അറിയിക്കുക

2)തീപിടുത്ത അപകടം
*എൽ പി ജി സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക ; സ്റ്റോക്കിലുള്ളവ ഗോഡൗണിൽ സൂക്ഷിക്കുക
*എൽ പി ജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക
*കച്ചവട സ്ഥാപനങ്ങൾ പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കുക
*വനത്തിനു സമീപം ഉള്ള കച്ചവടക്കാർ കടയ്ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
*അയ്യപ്പ ഭക്തർ ഒരു കാരണവശാലും സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യാൻ പാടില്ല.
*അയ്യപ്പന്മാർ പടക്കങ്ങൾ കയ്യിൽകരുത്തുവാനോ പൊട്ടിക്കുവാനോ പാടില്ല

3) തിരക്കുമൂലമുള്ള അപകടം
*അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദർശനത്തിനുള്ള ക്യുവിൽ സാവധാനത്തിൽ നീങ്ങുക
*ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക.
*ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക
*മകരവിളക്ക് ദർശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക,
ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക

എമർജൻസി നമ്പറുകൾ
സന്നിധാനം കണ്ട്രോൾ റൂം :04735 202033
പമ്പ കണ്ട്രോൾ റൂം :04735 203333
അഗ്നി രക്ഷാനിലയം സീതത്തോട് :04735 258101
അഗ്നി രക്ഷാനിലയം പത്തനംതിട്ട :04682 222001
അഗ്നി രക്ഷാനിലയം റാന്നി :04735 224101

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട

0
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക്...

വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ...