ശബരിമല തീർത്ഥാടനത്തിനെത്തിയ സംഘത്തിന്റെ വാഹനത്തിന് ഇടിമിന്നലേറ്റ് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ സംഘത്തിന്റെ വാഹനത്തിന് ഇടിമിന്നലേറ്റ് തീപിടിച്ചു. ശനിയാഴ്ച വൈകുന്നേരം 6:20-ഓടെ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശക്തമായ ഇടിമിന്നലുമുള്ള സമയത്താണ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റത്. മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിമിന്നലേറ്റ ഉടൻ തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. എന്നാൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഇരുവരും വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അതിവേഗം ഇടപെട്ട് തീ പൂർണ്ണമായും അണച്ചു. എങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. ശബരിമലയിലേക്ക് തീർത്ഥാടകരുമായി വന്ന ടാക്‌സി കാറായിരുന്നു ഇത്. ഇടിമിന്നലുള്ള സമയത്ത് വാഹനങ്ങൾക്കുള്ളിലിരിക്കുന്നത് സുരക്ഷിതമാണെങ്കിലും, നേരിട്ടുള്ള ആഘാതമുണ്ടായാൽ ഇലക്ട്രിക് സർക്യൂട്ടുകൾ വഴി തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...