ശബരിമല : സന്നിധാനത്ത് പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പ്രസാദ പാക്കിംഗിന് ഉള്ള പുതിയ യന്ത്രത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അഭിഷേക നെയ്യ് പായസം, മഞ്ഞള്‍ – കുങ്കുമം, വിഭൂതി തുടങ്ങിയവയുടെ പാക്കിംഗാണ് ഈ സംവിധാനത്തിലൂടെ നിര്‍വഹിക്കുന്നത്. 100 മില്ലി ലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് അഭിഷേക നെയ്യ് പ്രസാദം നല്‍കുന്നത്. ചെന്നൈ സ്വദേശികളായ ആനന്ദും വെങ്കിടേശുമാണ് മൂന്നു പാക്കിംഗ് യൂണിറ്റുകള്‍ അയ്യപ്പന് നേര്‍ച്ചയായി സമര്‍പ്പിച്ചത്.
ശബരിമലയില്‍ പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി
RECENT NEWS
Advertisment