ശബരിമല സുരക്ഷ യാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തിര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സുരക്ഷ യാത്ര സംഘടിപ്പിച്ചു. നിലയ്ക്കലില്‍ നിന്ന് സന്നിധാനം വരെ സുരക്ഷാക്രമീകരണം വിലയിരുത്തി. വഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അതാത് സ്ഥലങ്ങളില്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. വഴിയരികിലെ മരത്തടികള്‍ അടിയന്തിരമായി മാറ്റണം.

തദേശ- വനം വകുപ്പിന്റെ നേതൃത്വത്തില്‍ വഴിയിലെ കാട് വെട്ടി തെളിക്കും. ശബരിമല പാതയില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. റോഡുകളില്‍ ആവശ്യമെങ്കില്‍ പുതിയ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അപകടരഹിതമായ സാഹചര്യം സൃഷ്ടിക്കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, റാന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കളക്ടർ ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സുരക്ഷ യാത്രയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

0
മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...