ശബരിമല ന​ട തു​റ​ക്കു​ന്ന വി​ഷ​യം വ്യാഴാഴ്ച പ്രത്യേക യോഗം ചേരും : കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ക്ഷേത്രങ്ങള്‍ തുറന്നേ തീരൂവെന്ന് സര്‍ക്കാരിന് യാതൊരു തരത്തിലുമുള്ള വാശിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് പ്രധാനമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ച വാര്‍ത്തയെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ദേ​വ​സ്വം ബോ​ര്‍​ഡ് ഭാ​ര​വാ​ഹി​ക​ളെ​യും ശ​ബ​രി​മ​ല ത​ന്ത്രി​മാ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ യോ​ഗം വി​ളി​ച്ച​ത്. ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തനി​ക്ക് ത​ന്ത്രി​യി​ല്‍​ നി​ന്നും ക​ത്തൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡും അ​റി​യി​ച്ച​താ​യി മ​ന്ത്രി വി​ശ​ദ​മാ​ക്കി. ശബരിമല വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി നാളെ ദേവസ്വം ബോര്‍ഡ് അധികൃതരുമായും തന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തന്ത്രി ദേവസ്വം ബോര്‍ഡിന് ഏതെങ്കിലും തരത്തിലുളള ഒരു കത്തയച്ചതായി അവര്‍ പറയുന്നില്ല.  ഈ സാഹചര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായംകൂടി അറിയേണ്ടതുണ്ട്. അതുകൊണ്ട് നാളെത്തന്നെ ദേവസ്വം ബോര്‍ഡിനെയും തന്ത്രിമാരെയും കൂടിയാലോചനക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....