പത്തനംതിട്ട : ശബരിമലയില്‍ ഡിസംബര്‍ 26ന് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കും. അതോടെ ഈ വര്‍ഷത്തെ മണ്ഡല കാലത്തിന് സമാപനമാകും. അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഈ മാസം 25ന് വൈകിട്ടാണ് സന്നിധാനത്തെത്തുക. പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.
ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ 26ന്
RECENT NEWS
Advertisment