പത്തനംതിട്ട :ശബരിമലയിൽ ദർശനത്തിനെത്തിയ ഒരു തീർത്ഥാടകന് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ റാന്നി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെൻ്ററിലേക്ക് മാറ്റി. ഇതോടെ തുലാമാസ പൂജാസമയത്ത് ദർശനത്തിനായി എത്തിയ രണ്ടാമത്തെ തീർത്ഥാടകനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മുൻപ് തമിഴ്നാട് സ്വദേശിക്കും നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളും റാന്നി സി എഫ് എൽ റ്റി സിയിൽ ചികിത്സയിലാണ്.
ശബരിമലയിൽ ദർശനത്തിനെത്തിയ ഒരു തീർത്ഥാടകന് കൂടി കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment