ശബരിമല യുവതി പ്രവേശനം : സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം നടന്നത്. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കിൽ ആചാര കാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. നേരത്തെ യുവതി പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതിൽ കൃത്യമായ നിലപാട് പറഞ്ഞില്ല. ആചാരകാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്നാണ് യുവതി പ്രവേശത്തെ എതിർക്കുന്നവർ വാദിച്ചത്. എന്നാൽ, മതത്തിന് പുറത്ത് നിൽക്കുന്നവർക്കും ആചാരങ്ങളെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാം എന്ന് യുവതി പ്രദേശത്തെ അനുകൂലിക്കുന്നവർ വാദിച്ചു.

വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് നാഗരത്ന നടത്തിയത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തി. ഒൻപതംഗ ഭരണഘടന ബഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും യുവതി പ്രവേശന വിധി പുന:പരിശോധിക്കണോ എന്ന് തീരുമാനിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് വീണ്ടും വാദം നടത്തണം. വാദം പൂർത്തിയായ സാഹചര്യത്തിൽ സുപ്രീംകോടതി വേനലവധിക്ക് ശേഷം വിധി പറയാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...