തിരുവനന്തപുരം : യു.ഡി.എഫിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പി.എ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. കുറച്ചു കാലമായി അഖിലേന്ത്യ ഡി.വൈ.എഫ്.ഐ നേതാക്കള്‍ സൈബര്‍ അഡ്മിന്‍മാരെ പോലെയാണ് പ്രതികരിക്കുന്നതെന്ന് ശബരീനാഥന്‍ എം.എല്‍.എ പറഞ്ഞു. അതിനുള്ള തെളിവാണ് ശ്രീ മുഹമ്മദ് റിയാസിന്‍റെ ഇന്നത്തെ പോസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇപ്പോള്‍ UDF ന് കണ്‍വീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍?” റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ബെന്നിബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലായിരുന്നു മുഹമ്മദ് റിയാസിന്‍റെ പോസ്റ്റ്.
ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
UDFന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ UDF ന് കണ്‍വീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍? സംഘപരിവാര്‍, യു ഡി എഫ്, എസ് ഡി പി ഐ, വെല്‍ഫെയര്‍പാര്‍ട്ടി,ചില മാധ്യമ തമ്ബുരാക്കന്മാര്‍, എന്നിവരടങ്ങിയ “എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി”കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍ എസ് എസ് തലവനല്ലേ..? കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു.