പിനാക്കിളിൽ മഞ്ഞുവീഴ്ച കാണാൻ പോയതിന് ചെറുപ്പക്കാർക്ക് അഞ്ചൽ പോലീസ് സ്റ്റേഷനിൽ അടയ്‌ക്കേണ്ടി വന്നത് ലക്ഷങ്ങൾ  

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ : ഒരു വർഷത്തിനിടയിലാണ് കൊല്ലം അഞ്ചലിൽ ഉള്ള പിനാക്കിൾ എന്ന പ്രദേശം ചെറുപ്പക്കാരുടെ ഇഷ്ട്ട കേന്ദ്രമായി മാറിയത്. പിനാക്കിളിൽ മഞ്ഞുവീഴുന്നത്ത്  കാണാൻ മീശപുലിമലയിൽ മഞ്ഞു വീഴുന്നതിനു സമാനമായിരുന്നു. അതോടുകൂടി ഫ്രീക്കന്മാരുടെയും റൈഡേഴ്സിന്റെയും ഇഷ്ട വിഹാര കേന്ദ്രമായി പ്രദേശം മാറാൻ അധിക സമയം വേണ്ടി വന്നില്ല. അതിനിടയ്ക്കാണ് കൊറോണ വരുന്നതും ആർക്കും ഇവിടേക്ക് വരാൻ കഴിയാതാകുന്നതും. ലോക്ക്ഡൗൺ അവസാനിച്ചതോടുകൂടി ഇവിടേക്ക് പഴയതുപോലെ ആളുകൾ എത്തിത്തുടങ്ങി എന്നാൽ ഇന്നു അവധി ദിവസം ആയതിനാൽ സ്ഥിതി മാറി ആളുകൾ കോറോണക്ക് പോലും അവധികൊടുത്ത് പിനാക്കിളിൽ ഒത്തുകൂടി.

നൂറുപേർക്ക് വരെയേ പൊതു പരിപാടികളിൽ പോലും ഒത്തുചേരാൻ കഴിയൂ എന്ന ചട്ടം നിലനിൽക്കെ എണ്ണൂറിലധികം ആളുകൾ അഞ്ചൽ ഒരുനടയിലുള്ള പിനാക്കിൾ വ്യൂ പോയിന്റിൽ ഒത്തുകൂടി. സംഭവം എന്തായാലും പ്രദേശവാസികൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിനാക്കിളിലേക്ക് കടന്നു വരുന്ന രണ്ടു വഴികളും അഞ്ചൽ പോലീസ് ബ്ലോക്ക് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന മുഴുവൻ ആൾക്കാർക്കും പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്ത് ഫൈൻ അടച്ചു. പ്രദേശത്തുണ്ടായിരുന്ന അഞ്ഞൂറിലധികം ഇരുചക്ര വാഹനങ്ങളും കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്ത് ഫൈൻ അടപ്പിച്ചു. പ്രദേശത്തുണ്ടായിരുന്നവരിൽ കുറച്ചുപേര് മാസ്ക് ധരിച്ചിരുന്നില്ലെന്നും അവർക്കു അതിന്റെ പേരിലും പ്രത്യേകം പിഴ ഒടുക്കേണ്ടി വന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...