കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ചര്‍ച്ച ചെയ്യണം ; കെ.മുരളീധരന്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയം. കെ.മുരളീധരന്‍ എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നുവെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പു നല്‍ക്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കെ.മുരളീധരന്‍ പറയുന്നു.

വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാണ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ന്‍ അറസ്റ്റിലായത്. ​ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി.ക​മീ​ഷ​ണ​ര്‍ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയാണ് ശ​ബ​രീ​നാ​ഥ​ന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയോടെ ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പോലീസ്, ശ​ബ​രീ​നാ​ഥ​ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു.

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റ് വിവരം അറിയിച്ചത്. വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ചോ​ദ്യം ചെ​യ്യ​ല്‍. ഇ​തി​ന്റെ വാ​ട്സ്‌ആ​പ് സ്ക്രീ​ന്‍ ഷോ​ട്ടു​ക​ള്‍ പോലീ​സി​ന് ല​ഭി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍​ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​ പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി ക​ണ്ണൂ​ര്‍ -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ വ​രു​ന്നു​ണ്ടെ​ന്നും ര​ണ്ടു ​പേ​ര്‍ വി​മാ​ന​ത്തി​ല്‍ ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ല്‍ എ​ന്താ​യാ​ലും വി​മാ​ന​ത്തി​ല്‍​ നി​ന്ന് പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​യി​ല്ല​ല്ലോ എ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ശ​ബ​രീ​നാ​ഥ​ന്റേ​താ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​നി​ര്‍​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...