ശബരിമല : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. പമ്പയില്‍ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിര്‍ബന്ധമായും സര്‍വ്വീസ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പമ്പയിലെ കെ എസ് ആര്‍ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. നിലക്കലിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും കരാറുകാരന് കോടതി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ തിരക്കേറിയ സമയത്ത് 10 ബസുകള്‍ വേണം : നിര്‍ദ്ദേശവുമായി ഹൈക്കോടതി
RECENT NEWS
Advertisment