കൊച്ചി: രാവിലെ എഴുന്നേറ്റയുടന്‍ പലരുടെയും ശീലങ്ങളില്‍ ഒന്നാണ് ചായയോ കാപ്പിയോ കുടിക്കുക എന്നത്. ഉന്മേഷം നല്‍കാന്‍ ഇവ രണ്ടും സഹായിക്കുമെങ്കിലും അതിരാവിലെ തന്നെ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചായയ്ക്കും കാപ്പിക്കും പകരം ആപ്പിള്‍ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. രാവിലെ എഴുന്നേറ്റയുടന്‍ ആപ്പിള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പരിചയപ്പെടാം. ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ദഹന സംബന്ധമായ അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ആപ്പിള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ശരീരത്തിലേക്ക് അമിതമായി കാര്‍ബോഹൈഡ്രേറ്റ് എത്തുന്നത് തടഞ്ഞുനിര്‍ത്തുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യും.അനീമിയ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ആപ്പിളില്‍ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയതിനാല്‍ അനീമിയ ഇല്ലാതാക്കുന്നു.





























