ഹിന്ദിയല്ല, സ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കള്‍ക്ക് സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ താല്‍പര്യമില്ല പക്ഷേ അവരുടെ എല്ലാ കുട്ടികളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ‘സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ എല്ലാ നേതാക്കന്മാരുടെയും കുട്ടികള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ച് വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളോട് സംസാരിക്കണമെങ്കില്‍ അവിടെ ഹിന്ദി ഉപയോഗിക്കാനാകില്ല, എന്നാല്‍ ഇംഗ്ലീഷ് കൊണ്ട് സാധിക്കും. അമേരിക്കക്കാരോട് മത്സരിക്കാനും അവരുടെ ഭാഷ ഉപയോഗിച്ച് അവരെ തന്നെയിക്കാനും കഴിവുളള പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികളെയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി എല്ലാ ബിജെപി നേതാക്കളുടെയും മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിക്കുന്നത്. കര്‍ഷകരുടെ കുട്ടികള്‍ വലിയ സ്വപ്‌നം കാണരുതെന്ന് ബിജെപി ആഗ്രഹിക്കുന്നതിനാല്‍ അവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹിന്ദിയോ തമിഴോ പോലുള്ള മറ്റ് ഭാഷകള്‍ പഠിക്കരുതെന്ന് പറയുന്നില്ല. പക്ഷേ ലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഇംഗ്ലീഷ് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’രാജസ്ഥാനില്‍ 1,700 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. യുവാക്കള്‍ ഇംഗ്ലീഷ് പഠിക്കണമെന്നും അമേരിക്കന്‍ കുട്ടികളെ വെല്ലുവിളിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു അതിനാല്‍ 1,700 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറന്നതില്‍ സന്തോഷമുണ്ട്.’ രാഹുല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...