തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വധ ശ്രമ കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരിനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകും. ഇന്നു മുതൽ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയിൽ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ശബരിനാഥന്‍റെ നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്.
വധശ്രമക്കേസ് : ശബരിനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
RECENT NEWS
Advertisment