കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ; മൃതദേഹം ഇന്ന് സംസ്‌കരിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിച്ചേക്കും. ഇതുവരെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിദഗ്ധസംഘം നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. ഹൈക്കോടതി നിയോഗിച്ച ഫോറന്‍സിക് സര്‍ജന്മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബന്ധുക്കളുടെ അസാന്നിദ്ധ്യത്തില്‍ മദ്രാസ്‌ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡോക്ടര്‍മാരുടെ സംഘം രാവിലെ മുതല്‍ കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയില്‍ കാത്തുനിന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം എത്തിയിട്ടില്ലെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്മോര്‍ട്ടം സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി സുപ്രീം  കോടതി തള്ളിയിരുന്നു. സ്‌കൂള്‍ ആക്രമണ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...