ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോര്‍പ്പറേഷന്‍ നിയമനത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാനാണ് കെപിസിസിയുടെ തീരുമാനം. മാര്‍ഗരേഖ തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ ഉടന്‍ നിശ്ചയിക്കും. പരമാവധി വേഗത്തില്‍ ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ നിയമനം നടത്താനാണ് തീരുമാനം. ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഇഴയുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ചര്‍ച്ചകള്‍ വൈകുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അതൃപ്തിയും രൂക്ഷമായിരുന്നു.

ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും നിയമനങ്ങള്‍ വൈകുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.തെരഞ്ഞെടുപ്പില്‍ സഹായിച്ച ശക്തികള്‍ക്ക് വേണ്ടി സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുന്‍മന്ത്രി പി രാജീവ് ആരോപിച്ചിരുന്നു. ആ ലിസ്റ്റ് ലഭിക്കാത്തതാണ് നിയമനം വൈകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ആളില്ലാത്തത് വെല്‍ഫെയര്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. വിഷയത്തില്‍ യുഡിഎഫിലെ അനൈക്യവും തമ്മിലടിയുമാണ് പുറത്തുവരുന്നതെന്നും പി രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...