സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്.

ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്.

എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...