കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ വൃത്തിയാക്കാനിറങ്ങിയ സുനു, വിനീത്, രാകേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. പെട്രോൾ പമ്പിനടത്തുള്ള കിണറ്റിലാണ് തീ കണ്ടത്. ഇന്നലെയാണ് സംഭവം. കല്ലമ്പലം ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്നുള്ള ഇരുനില കെട്ടിടത്തിന്റെ താഴ്ഭാഗത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്. പമ്പ് മാനേജറായ കിരൺ ആവശ്യപ്പെട്ട പ്രകാരം കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികളായ സുനുവും, വിനീതും. ഇവർ കിണർ വറ്റിക്കുന്നത് കാണാനായിരുന്നു ഇവരുടെ സുഹൃത്തായ രാകേഷെന്ന ഉണ്ണി അവിടെയെത്തിയത്.

കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്ത് കളഞ്ഞ ശേഷം കിണറ്റിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് കിണറ്റിലേക്ക് ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കിണർ ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്തായിതിനാൽ തീ മുകളിലേക്ക് പോകാതെ നാലുവശങ്ങളിൽ പടർന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഏതെങ്കിലും തരത്തിൽ ഇന്ധനം കിണറ്റിലേക്ക് എത്തിയിരുന്നോ എന്ന കാര്യങ്ങൾ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളു. സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും വിനീതും രാകേഷും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ദില്ലി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

സിഗ്നലിൽ അപകടം; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി 70-കാരൻ, സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

0
മുംബൈ: നിയന്ത്രണംവിട്ട കാർ ട്രാഫിക് സി​ഗ്നലിൽ വിവിധ വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു....