സിഗ്നലിൽ അപകടം; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി 70-കാരൻ, സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: നിയന്ത്രണംവിട്ട കാർ ട്രാഫിക് സി​ഗ്നലിൽ വിവിധ വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. മുംബൈ മലാദിലെ ട്രാഫിക് സി​ഗ്നലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നു.ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പ്രിയങ്ക മായങ്ക് സാത്ര(34)യ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പ്രിയങ്കയുടെ ഭർത്താവ് മായങ്കിനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർമാരായ സുബേദാർ ചന്ദ്ര​ഗൗതം, രാംകേഷ് രാജ്ഭാർ, അബ്ദുൾ റഹ്മാൻ ഷേഖ് തുടങ്ങിയവർക്കും അപകടത്തിൽ പരിക്കേറ്റു.
മലാദ് വെസ്റ്റിലെ ട്രാഫിക് സി​ഗ്നലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

സി​ഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ മായങ്ക് ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരും മറ്റു വാഹനങ്ങളും സി​ഗ്നലിൽ നിർത്തി. ഇതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് കാർ സി​ഗ്നലിലുണ്ടായിരുന്ന വാഹനങ്ങളെയും എതിർദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുനീങ്ങിയത്. കാറോടിച്ച കൃഷ് ശാന്താറാം ചമൻക്കറെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. 70-കാരനായ ഇയാൾ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് വാഹനം നിയന്ത്രണംവിടാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരേ കേസെടുത്തതായും വൈദ്യപരിശോധന നടത്തിയതായും പ്രതി മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, പ്രതിയായ കൃഷ്ണ ശാന്താറാമിന് പൊലീസ് സ്റ്റേഷനിൽ വിഐപി പരി​ഗണനയാണ് ലഭിച്ചതെന്ന് അപകടത്തിൽ ഇരകളായവരുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് മൊബൈൽഫോൺ ഉപയോ​ഗിക്കാൻ അനുവാദം നൽകിയെന്നും സ്റ്റേഷനിലെ എസി മുറിയിലാണ് പ്രതിയെ പാർപ്പിച്ചതെന്നും ഇവർ ആരോപിച്ചു. പ്രതിയായ കൃഷ്ണ ശാന്താറാം നേരത്തേ മഹാരാഷ്ട്രയിലെ വിവാദമായ കള്ളപ്പണക്കേസിലും ഉൾപ്പെട്ടിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...