രാജസ്ഥാന്‍ : മുഖ്യമന്ത്രി പദത്തിനായുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടെ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. കോണ്‍ഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിനെ മാറ്റിയിട്ടുണ്ട്. ഗോവിന്ദ് സിങ് ദോത്സാര പകരം അധ്യക്ഷനാകും.
സച്ചിന്‍ പൈലറ്റിനെ പിന്തുണച്ചിരുന്ന രണ്ടു മന്ത്രിമാരെയും പുറത്താക്കിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
രാവിലെ വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.