ന്യൂഡല്‍ഹി : രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് തല്‍ക്കാലം ആശ്വസിക്കാം. സച്ചിന്‍ ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ സ്‌പീക്കറുടെ നടപടി വെളളിയാഴ്‌ച വരെ പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നാളെ ഹൈക്കോടതി വിധി പറയും. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ നിയമസഭ സ്‌പീക്കറാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഇനി 27ന് കോടതി പരിഗണിക്കും.
സുപ്രീംകോടതിയില്‍ സച്ചിനു ആശ്വാസം ; ഹൈക്കോടതി ഉത്തരവില്‍ സ്റ്റേയില്ല
RECENT NEWS
Advertisment