മുഖ്യമന്ത്രിയുടെ മനോനില തകരാറില്‍ : കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടെന്നും എന്തിനാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതുമെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്പോഴും കോണ്‍ഗ്രസ് അദ്ദേഹത്തെ ബഹിഷ്കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണം. സ്വന്തം വീഴ്ച മറക്കാന്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്ത് ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഒരു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം ബിജെപിക്ക് കീഴ്‌പ്പെടരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

കീം പരീക്ഷ നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച്‌ പരീക്ഷ നടത്തിയതിനാലാണ് കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്യുന്ന ഓരോ തോന്നിവാസത്തിനും പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങള്‍ക്കും എന്ന നിലയിലാണ് ഇപ്പോളത്തെ നടപടി.

“സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത് ജനകീയ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. നിയമസഭ കൂടാന്‍ പോലും സര്‍ക്കാറിന് ധൈര്യമില്ല,” കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കാതെ എകെജി സെന്ററില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഐജി ശ്രീജിത്തിന്‍റെ പേരില്‍ ഒരു ശബ്ദരേഖ പുറത്ത് വന്നു. ഇത് ശ്രീജിത്തിന്‍റെത് തന്നെ ആണെന്നങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി വേണം. കേസ് പുതിയ സംഘത്തെ വെച്ച്‌ അന്വേഷിക്കണം. എന്തുകൊണ്ട് പോക്സോ ചുമത്തിയില്ല എന്നതിനെ കുറിച്ച സ്ഥലം എംഎല്‍എയായ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മൗനം അത്ഭുതകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി

0
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി....

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ; വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ടി.ഐ മധുസൂദനന്‍

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ച് ടി.ഐ...

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം ; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ്...

സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ;...

0
തിരുവനന്തപുരം : സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക്...