ഉത്തര്‍​പ്രദേശ്​ മഥുരയിലെ ആശ്രമത്തില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ടു സന്യാസിമാര്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഉത്തര്‍​പ്രദേശ്​ മഥുരയിലെ ആശ്രമത്തില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ടു സന്യാസിമാര്‍ മരിച്ച നിലയില്‍. ഒരു സന്യാസിയെ അവശനിലയില്‍ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഗുലാബ്​ സിങ്​, ശ്യാം സുന്ദര്‍ എന്നിവരാണ്​ മരിച്ചത്​. രാം ബാബു എന്ന സന്യാസിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറന്‍സിക്​ സംഘം ആശ്രമത്തിലെത്തി നടത്തിയ പരിശോധനയില്‍ ചായ കുടിച്ചതിന്​ ശേഷമാണ്​ രണ്ടു സന്യാസിമാരും മരിച്ചതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ഇരുവരുടെയും മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി അയച്ചു. 60 കാരനായ ഗുലാബ്​ സിങ്​ സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ മരിച്ചിരുന്നു. ജില്ല ആശുപത്രിയില്‍ എത്തിച്ചതിന്​ ശേഷമാണ്​ 61കാരനായ ശ്യാം സുന്ദര്‍ മരിച്ചത്​. സംഭവത്തില്‍ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി മഥുര എസ്​.എസ്​.പി ഗൗരവ്​ ഗ്രോവര്‍ പറഞ്ഞു. ആശ്രമത്തിനകത്തുവെച്ച്‌​ വിഷം ഉള്ളില്‍ ചെന്നാണ്​ രണ്ടു സന്യാസിമാരും മരിച്ചതെന്ന്​ സന്യാസിമാരില്‍ ഒരാളുടെ സഹോദരനായ ഗോപാല്‍ ദാസ്​ ആരോപിച്ചു. പോസ്​റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന്​ ജില്ല ഓഫീസര്‍ സര്‍വാഗ്യ രാം മിശ്ര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....