അബുദാബി : തണുപ്പകറ്റാൻ 13 രാജ്യങ്ങളിലേക്ക് യു.എ.ഇ. വസ്ത്രങ്ങൾ അയച്ചു.
20,000 വിന്റർ കിറ്റുകളാണ് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലേക്കായി അയച്ചത്. ജോർദാൻ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, പാകിസ്ഥാൻ, ചാഡ്, എത്യോപ്യ, കൊസോവോ, അൽബേനിയ, നേപ്പാൾ, കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് സഹായമെത്തി.
സായിദ് ചാരിറ്റബിൾ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിന്റർ ബാഗ് പദ്ധതിയുടെ ഭാഗമായാണിത്. വിവിധ രാജ്യങ്ങൾക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ താത്പര്യമുണ്ടെന്ന് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി വ്യക്തമാക്കി.