തൃശൂര്‍ : സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ പ്രവീണ്‍ റാണയടക്കമുള്ള പ്രതികളുടെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. 200 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. സേഫ് ആന്‍ഡ് സ്ട്രോങ്ങ് ബിസിനസ് കണ്‍സല്‍ട്ടന്റ്സ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ബഡ്സ് നിയമം ചുമത്തി ജപ്തി നടപടിയെടുത്തത്. മുഖ്യ പ്രതികള്‍ക്ക് പുറമേ ഇവരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചവര്‍, സ്വത്ത് സമ്പാദിച്ചവര്‍ എന്നിവരുടെ സ്വത്തുവകകളും കണ്ടു കെട്ടും. ജില്ലാ മജിസ്ട്രേട്ടിന്റെ അധികാരമുപയോഗിച്ചാണ് കളക്ടറുടെ നടപടി. ജപ്തി നടപടി താൽക്കാലികമാണെങ്കിലും ഇതു സ്ഥിരപ്പെടുത്താൻ കോടതിയിൽ ഹർജി ഫയൽ ചെയ്യും.
ജപ്തിക്കു വിധേയരാകുന്നവരുടെ മുഴുവൻ സ്വത്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ തഹസിൽദാർമാർക്കു നിർദേശം നൽകി. മഹസ്സർ തയ്യാറാക്കി ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയടക്കം വിശദ റിപ്പോർട്ട് തഹസിൽദാർമാർ സമർപ്പിക്കും. നടപടിക്കു വിധേയരാകുന്നവർ സ്വത്തുക്കൾ വിറ്റു ജപ്തിയിൽ നിന്നു തലയൂരുന്നതു തടയാൻ ഇവരുടെ പേരിലെ സ്വത്തുക്കളുടെ വിൽപ്പന മരവിപ്പിച്ചു. ഇവരുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും പട്ടിക ആർടിഒ തയാറാക്കി പോലീസിന് കൈമാറും. പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകളിലും ട്രഷറികളിലും സഹകരണ സ്‌ഥാപനങ്ങളിലും നിലവിലുള്ള എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033