ദില്ലി : സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മാല്‍ഡീവ്സില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റില്‍ കരുത്തരായ ഇന്ത്യക്ക് വിജയിച്ചെ പറ്റു. വൈകിട്ട് 4.30നാണ് മത്സരം.
ടൂർണമെന്റ് ജയത്തോടെ തുടങ്ങാൻ ആകും ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീലങ്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മലയാളി താരമായ സഹൽ അബ്ദുൽ സമദിന് ഇന്ന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. എഴു തവണ സാഫ് കപ്പ് നേടിയിട്ടുള്ള ഇന്ത്യയ്ക്ക് പക്ഷേ അവസാന ടൂര്‍ണമെന്റില്‍ മാല്‍ഡീവ്സിനു മുന്നില്‍ കിരീടം നഷ്ടമായിരുന്നു.