തമിഴ്‌നാട്ടിൽ അംബേദ്‌കറുടെ പോസ്‌റ്റർ കാവിവൽക്കരിച്ചതിന് ഹിന്ദു സംഘടനാ നേതാവ് അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുംഭകോണo : തമിഴ്‌നാട്ടിലെ കുംഭകോണത്ത് ബിആർ അംബേദ്‌കറെ കാവിവൽക്കരിച്ച് പോസ്‌റ്റർ പതിച്ചതിന് ഹിന്ദു സംഘടനയുടെ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെറ്റിയിൽ ഭസ്‌മം പുരട്ടിയ, കാവി ഷർട്ട് ധരിച്ച ബിആർ അംബേദ്‌കറെയാണ് പോസ്‌റ്ററിൽ കൊടുത്തിരുന്നത്. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ഹിന്ദു മക്കൾ പാർട്ടി കുംഭകോണം ജില്ലാ സെക്രട്ടറി ഗുരുമൂർത്തിയാണ് അറസ്‌റ്റിലായത്.

വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) നേതാവും എംപിയുമായ തോൽ തിരുമാവളവൻ ഈ പോസ്‌റ്ററിനെ അപലപിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണിത്. വിഷ്‌ണുവിനേയോ, ബ്രഹ്മാവിനെയോ പ്രാർത്ഥിക്കാൻ വിസമ്മതിച്ച അംബേദ്‌കറെ പോസ്‌റിലൂടെ കാവിവൽക്കരിച്ചുവെന്ന് തിരുമാവളവൻ ആരോപിച്ചിരുന്നു.

എന്നാൽ ബോധവൽക്കരണത്തിനായാണ് ബിആർ അംബേദ്‌കറെ കാവി പൂശിയതെന്ന് ഹിന്ദു മക്കൾ കച്ചിയിലെ ഒരു നേതാവ് പറഞ്ഞു. “കാവി പ്രതീകമായ ബുദ്ധമതം സ്വീകരിച്ചതിനാൽ അദ്ദേഹവും ഒരു കാവി പ്രേമിയായിരുന്നു. തിരുമാവളവൻ അംബേദ്‌കറെ പെരിയാറുടെ ആളാക്കാൻ ശ്രമിക്കുന്നതിനെതിരെ അവബോധം സൃഷ്‌ടിക്കാനാണ് ഞങ്ങൾ അംബേദ്‌കറെ കാവിവൽക്കരിച്ചത്” ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...