മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്‌ലിയില്‍ ഒരു കുടുംബത്തിലെ ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. രോഗബാധ വേഗത്തില്‍ പകരാനിടയായതിന് കാരണം ഇതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയില്‍നിന്ന് മടങ്ങിയെത്തിയ നാല് കുടുംബാംഗങ്ങള്‍ക്കാണ് മാര്‍ച്ച് 23-ന് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിലെ രണ്ട് വയസുകാരനുള്‍പ്പെടെ 21 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
അടുത്തടുത്ത ഇടുങ്ങിയ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായതിനാലാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നും ജില്ലയില്‍ മറ്റൊരു തരത്തിലും വൈറസിന്റെ സാമൂഹികവ്യാപനമില്ലെന്നും ഇസ്ലാംപുര്‍ ജില്ലാ കളക്ടര്‍ അഭിജിത് ചൗധരി അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം പിടിപെട്ടതെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സി.എസ്. സലൂംഖെ പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളതെന്നും പുറത്തുള്ളവര്‍ക്ക് ഇവരില്‍നിന്ന് പകര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിവില്‍ സര്‍ജന്‍ അറിയിച്ചു. ഒരേ സ്ഥലത്ത് തന്നെ കഴിയുമ്പോള്‍ രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗം പകരാനിടയാകും. ഇവരുടെ കാര്യത്തില്‍ അത്തരത്തിലായിരിക്കും രോഗം പകരാനിടയായതെന്നും അദ്ദേഹം പറഞ്ഞു .
ഇവര്‍ മാര്‍ച്ച് 12 നാണ് മുംബൈ വിമാനത്താവളത്തിലെത്തിയതെന്നും അന്ന് സ്റ്റാമ്പിംഗ് നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു. വിദേശത്ത് നിന്ന് സാംഗ്‌ലിയിലേക്ക് മടങ്ങിയയെത്തിയവരുടെ ലിസ്റ്റില്‍ ഈ കുടുംബത്തിലെ നാല് പേരുടെ വിവരം ഉണ്ടായിരുന്നില്ലെന്നും പിന്നീട് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് മാര്‍ച്ച് 18 ന് ഇവരെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു .
കുടുംബത്തിന് പുറത്തുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഇവരുടെ താമസസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗവ്യാപനം ഉണ്ടാകാവുന്ന മേഖലയായി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കുടുംബാംഗങ്ങളുമായി ബന്ധമുള്ള 325 പേര്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തിയതായും അടുത്ത ബന്ധത്തിലുള്ള 47 പേരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും കളക്ടര്‍ അറിയിച്ചു.