വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി

For full experience, Download our mobile application:
Get it on Google Play

സൗദി : രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി. ജിദ്ദയില്‍ കര്‍ഫ്യൂ സമയം വൈകിട്ടു മൂന്നിനു തുടങ്ങും. അതേസമയം യുഎഇയില്‍ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

കൊവിഡ്‌19 പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തേക്കു നിര്‍ത്തിവെച്ച രാജ്യാന്തര അഭ്യന്തര വിമാന സര്‍വീസുകള്‍ അടക്കമുള്ള യാത്രാവിലക്കുകള്‍‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴില്‍ നിയന്ത്രണങ്ങളും തുടരും. ട്രെയിന്‍, ബസ്‌, ടാക്സി എന്നിവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തരുതെന്നു അധികൃതര്‍ നിര്‍ദേശിച്ചു.

റിയാദ്, മക്ക, മദീന, ഇന്നവയ്ക്കൊപ്പം ജിദ്ദയിലും കര്‍ഫ്യൂ വൈകിട്ട് മൂന്നിനു തുടങ്ങും. മദീനയില്‍ ഹറമിനോട് ചേര്‍ന്ന ആറ് ജില്ലകളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. യുഎഇയില്‍ ഏപ്രില്‍ അഞ്ചുവരെ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങുന്നവര്‍ക്കു കടുത്ത പിഴ ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഈ സമയത്തു പുറത്തിറങ്ങണമെങ്കില്‍ അബുദാബിയിലുള്ളവര്‍ www.adpolice.gov.ae എന്ന വെബ്സൈറ്റിലും ഇതര എമിറേറ്റുകളിലുള്ളവര്‍ www.move.gov.ae എന്ന വെബ്സൈറ്റിലും റജിസ്റ്റര്‍ ചെയ്തു അനുമതി നേടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...