Sunday, April 20, 2025 8:52 pm

മിന്നുന്ന വിജയം അറിയാന്‍ നില്‍ക്കാതെ സഹീറ ബാനു ഈ ലോകത്തുനിന്ന് യാത്രയായി

For full experience, Download our mobile application:
Get it on Google Play

തിരൂര്‍: തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ്​ 239 വോട്ടിന്​ വിജയിച്ചത്​. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്​ഥാനാര്‍ഥി.

കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്​ചയാണ്​ മരിച്ചത്​.

സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്​ മൂന്ന്​ മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.

സി.പി.എം നേതാവും മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിച്ചത്. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...