ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം ; സൈബർ വിദഗ്ധൻ സായി ശങ്കർ ചോദ്യംചെയ്യലിന് ഹാജരാവില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടന്‍ ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസില്‍ സൈബര്‍ വിദഗ്ദ്ധന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാവില്ല. കൊവിഡ് ലക്ഷണമുളളതിനാല്‍ പത്തുദിവസത്തെ സാവകാശമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്നു രാവിലെ പത്തുമണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നല്‍കിയത്.

ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങള്‍ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സായി ശങ്കര്‍ പറയുന്നത്. തന്നെ കേസില്‍ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴിനല്‍കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച്‌ അദ്ദേഹം രംഗത്തുവരികയും ചെയ്തു.

ഇന്നലെ സാ​യി​ ​ശ​ങ്ക​റി​ന്റെ​ ​കോ​ഴി​ക്കോ​ട്ടെ​ ​ഫ്ലാ​റ്റി​ല്‍​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ദ്യാ​ഗ​സ്ഥ​ര്‍​ ​റെ​യ്ഡ് ​ന​ട​ത്തിയിരുന്നു. കാ​ര​പ്പ​റമ്പി​ല്‍​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്കു​ ​സ​മീ​പ​മു​ള്ള​ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍​ 16ാം​ ​നി​ല​യി​ലു​ള്ള​ ​സാ​യി​ ​ശ​ങ്ക​റി​ന്റെ​യും​ ​ഭാ​ര്യാ​പി​താ​വി​ന്റെ​യും​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ര​ണ്ട് ​ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു​ ​ആ​റം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​റെ​യ്ഡ്.​ ​രാ​വി​ലെ​ 8.15​ന് ​ആ​രം​ഭി​ച്ച​ ​പ​രി​ശോ​ധ​ന​ ​നാ​ല​ര​ ​മ​ണി​ക്കൂ​ര്‍​ ​നീ​ണ്ടു.​ ​സാ​യി​ ​ശ​ങ്ക​ര്‍​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സുപ്രധാന തെളിവുകള്‍ എന്തെങ്കിലും ഇവിടെനിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...