മല്ലപ്പള്ളി : സജി ചാക്കോയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. സഹകരണ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോയ്ക്ക് എതിരെ കെ.പി.സി.സി ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.സി.സി നിയമിച്ച പാനലിലുള്‍പ്പെട്ട സാജന്‍ എബ്രഹാം പത്രിക പിന്‍വലിച്ചത് സജി ചാക്കോയുടെ പ്രേരണ മൂലമാണെന്ന് കെ.പി.സി.സി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സജി ചാക്കോ കെ.പി.സി.സി യില്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രര്‍ത്തനം നടത്തിയ സജി ചാക്കോയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.
സജി ചാക്കോയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി
RECENT NEWS
Advertisment