Tuesday, May 7, 2024 10:15 pm

സർവീസ്​ സെന്‍ററിൽ വന്‍ തീപിടിത്തം ; കാറുകള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍: അതിരമ്പുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോഡയുടെ സര്‍വീസ് സെന്‍ററായ ഇ.വി.എം മോട്ടോഴ്‌സില്‍ വന്‍തീപിടിത്തം. അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുതിയ കാര്‍ പൂര്‍ണമായും സമീപത്തുണ്ടായിരുന്ന മൂന്നു കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ജീവനക്കാര്‍ സര്‍വീസ് ചെയ്തുകൊണ്ടിരുന്ന പുതിയ കാറില്‍നിന്ന് തീ പടരുകയായിരുന്നു. ജീവനക്കാര്‍ വിവരം ഉടന്‍ അഗ്നിരക്ഷാസേനയെ അറിയിച്ചു.

കോട്ടയത്തുനിന്ന് മൂന്നും കടുത്തുരുത്തിയില്‍നിന്ന് രണ്ടും യൂണിറ്റ് എത്തിയാണ് തീയണച്ചത്. 20 ലക്ഷം രൂപ വിലയുള്ള പുത്തന്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കത്തിയ മറ്റ് കാറുകള്‍ സര്‍വീസിനെത്തിച്ചവയാണ്. സമീപത്ത് വേറെയും വാഹനങ്ങളുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നില്ല. സ്ഥാപനത്തിനകത്ത് കനത്ത പുക നിറഞ്ഞത് തീയണക്കല്‍ ദുഷ്കരമാക്കി. കോട്ടയം സ്‌റ്റേഷന്‍ ഓഫീസര്‍ അനൂപ് പി. രവീന്ദ്രന്‍, എ.എസ്.ടി.ഒ കെ.എസ്. കുര്യാക്കോസ്, കലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ ശ്രദ്ധ അധികാരം നേടുന്നതില്‍ ; അതിനായി വെറുപ്പിനെ പ്രോത്സാഹിപ്പിച്ചു : സോണിയാ ഗാന്ധി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ...

റാന്നിയിൽ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടിക്കൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

0
റാന്നി: വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. റാന്നി...

നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ല : മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്...

തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു

0
തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.  തിരുവനന്തപുരം സെൻട്രലിലേയ്ക്ക്...