റാന്നിയിൽ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടിക്കൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. റാന്നി എസ് ഐ ആർ മനുവിൻ്റെ വലത്തെ കൈവിരലിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അടിച്ചിപ്പുഴ കിണറ്റുകര അഭിലാഷ് (24) നെ റാന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രിയോടെയാണ് പരാതിക്കിടയാക്കിയ സംഭവം. മദ്യലഹരിയിൽ ഇയാൾ അടിച്ചിപ്പിഴ സ്വദേശിനിയായ വീട്ടമ്മയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടമ്മ പരാതിപ്പെട്ടതനുസരിച്ച് പ്രതിയെ തേടി ഇറങ്ങിയ റാന്നി പോലീസ് എസ്.ഐ മനുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ ഇയാളെ മാടമണ്ണിൽ വെച്ച് പോലീസ് കണ്ടു. പോലീസ് ജീപ്പ് കണ്ടു ഓടിയ അഭിലാഷിനെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് പോലീസുമായി മൽപ്പിടുത്തം ഉണ്ടായത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തില്‍ പരിക്കേറ്റ എസ്ഐ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയ്‌ക്കെതിരെ പോലീസിനെ അക്രമിച്ചതിനും വീട്ടമ്മയെ ആക്രമിച്ചതിനുമായി രണ്ട് കേസ് എടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻവഴി വാങ്ങിയ മുട്ടറോസ്റ്റിൽ തോടുള്ള ഒച്ച് ; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു

0
പറവൂർ : ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി...

പശ്ചിമേഷ്യൻ സംഘർഷം കനത്തു ; ക്രൂഡ് വില കുതിക്കുന്നു

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ...

‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്ക് എതിരായ ഹർജി ഈ മാസം 27-ന് പരിഗണിക്കും

0
കൊച്ചി : അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി ഈ മാസം 27-ന്...

സംസ്ഥാനത്ത് കോഴി വില കുത്തനെ കൂടി

0
കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച...