ആലപ്പുഴ: സജി ചെറിയാന് ഇന്ന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലെത്തുന്ന സജി ചെറിയാന് ബഥേല്‍ ജംഗ്ഷനില്‍ നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കിയതായാണ് സി.പി.ഐ.എം പ്രാദേശിക നേതൃത്വം അറിയിച്ചത്. കാഞ്ഞിരത്തുംമൂട്ടില്‍ നിന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സജി ചെറിയാനെ ആനയിച്ചു കൊണ്ടുവരുന്നതായിരുന്നു പദ്ധതി. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സ്വീകരണ പരിപാടി റദ്ദാക്കിയതെന്നാണ് സി.പി.ഐ.എം പ്രദേശിക നേതൃത്വത്തിന്റെ വിശദീകരണം. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് സജി ചെറിയാനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. സംഭവത്തില്‍ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവെച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സജി ചെറിയാന് ഇന്ന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി
RECENT NEWS
Advertisment