ഡൽഹിയിൽ പുരോഹിതനെ മർദിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഷ്തയില്‍ 62കാരനായ പുരോഹിതനെ മര്‍ദിച്ച്‌ കൊന്നു. സോണി റാം എന്നയാളാണ്കൊല്ലപ്പെട്ടത്. ആക്രമിച്ച സോനു ഭട്ട് എന്നയാ‍ളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുകയും സിവില്‍ ലൈനിലെ ട്രോമ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. പഷ്തയിലെ സോണിയ വിഹാറിലാണ് സംഭവം നടന്നത്. രാവിലെ 5.30ഓടെയാണ് പോലീസ് വിവരമറിയുന്നത്. അപ്പോഴേക്കും അക്രമിയെ ട്രോമ സെന്‍ററിലേക്കും അവശനിലയിലായ സോണി റാമിനെ അടുത്തുള്ള ജെ.പി.സി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റാം മരിച്ചിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റ പ്രതി ആശുപത്രിയിലാണ്. ഇയാള്‍ക്ക് സോണി റാമിനെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...