കോട്ടയം: കേരള കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ജോണി നെല്ലൂരിന്റെ നീക്കത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. ‘ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയാണിത്, നാട്ടില്‍ സൈക്കിള്‍ വാടകയ്ക്ക് കിട്ടാത്തവര്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചിട്ട് എന്തു കാര്യമെന്നും, ഇത് അപ്രസക്തമായ കാര്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവെച്ച ശേഷമാണ് ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.
ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ മുന്‍ എം എല്‍ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികള്‍ക്ക് യു ഡി എഫില്‍ നിന്ന് അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.