പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണു ലക്ഷ്യമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനു ശേഷം ഇനി മൂന്നാം തരംഗം ഉണ്ടാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കുവരെ രോഗം പിടിപെടാം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ ഇതിനൊരു പരിഹാരമാണ്. എല്ലാവരും വാക്‌സിനേഷന്റെ ഭാഗമാകണം. കോവിഡാനന്തര രോഗങ്ങളും കൂടി വരികയാണ്. കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ കോവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവരുടെ അടുത്തേക്ക് ആരോഗ്യ പ്രവര്‍ത്തകരെത്തി അവര്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വ് നല്‍കുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പര്‍ശം പദ്ധതി. സ്പര്‍ശം പദ്ധതിയിലൂടെ കോവിഡ് രോഗികളെ നിരീക്ഷിക്കാനായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വാഹനത്തിന്റെ ഫ്‌ളാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു.

രോഗബാധിതര്‍ക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടിന് കൗണ്‍സിലിംഗും ശാരീരിക പ്രയാസങ്ങള്‍ മനസിലാക്കാന്‍ രക്തസമ്മര്‍ദ്ദം, ഷുഗര്‍, ഓക്‌സിജന്റെ അളവ് പരിശോധിക്കല്‍, അവര്‍ക്കുവേണ്ട അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തോടെ നല്‍കുകയും കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്യുന്നു. അഞ്ച് പഞ്ചായത്തുകളിലേയും മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറാണ് പദ്ധതി മോണിട്ടര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, പെരിങ്ങര, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തന്‍ ജോസഫ്, കെ.ജി സഞ്ജു, ടി.പ്രസന്നകുമാരി, നിഷാ അശോകന്‍, കെ.പി പുന്നൂസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജെ അച്ചന്‍കുഞ്ഞ്, മറിയാമ്മ ഏബ്രഹാം, സോമന്‍ താമരച്ചാലില്‍, സി.കെ. അനു, ജിനു തോമ്പുംകുഴി, വിശാഖ് വെണ്‍പാല, കെ.എസ് രാജലക്ഷ്മി, ലിജി ആര്‍ പണിക്കര്‍, വിജി നൈനാന്‍, രാജു പുളിമ്പള്ളില്‍, പഞ്ചായത്ത് അംഗം ജോര്‍ജ് തോമസ്, ചാത്തങ്കരി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിംബി ഹരിഹരദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.എസ് അഷിഷ്, സ്പര്‍ശം പദ്ധതി പ്രോജക്ട് കോഡിനേറ്റര്‍മാരായ നോബിള്‍ ഡേവിസ്, അലക്‌സ് ചാക്കോ, മാര്‍ത്തോമ സെമിനാരി വൈദിക വിദ്യാര്‍ഥി ഗോഡ്‌വ്വിന്‍ എം വര്‍ഗീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഫ്രാന്‍സിസ് വി ആന്റണി, പ്രമോദ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...