തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കും ; സി.പി.എംമിന്റെ പരാജയത്തിൽ ആരും അഹങ്കരിക്കേണ്ടെന്ന് സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ നടന്നത്  പ്രതീക്ഷിച്ചതിന് അപ്പുറം ഉള്ള തോൽവിയാണെന്നും തോൽവി അംഗീകരിക്കുന്നുവെന്നും സി.പി.എം നേതാവ് സജി ചെറിയാൻ. ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പരിശോധിക്കും. സംഘടന ദൗർലബ്യങ്ങൾ വന്നിട്ടുണ്ടാകാം. നിലപാടുകൾ, ഭരണപരമായ കാരണങ്ങൾ എല്ലാം പരിശോധിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എൽ‌.ഡി.എഫിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിത്. പാർട്ടി പരിശോധിക്കും .അതുകൊണ്ട് ആരും അഹങ്കരിക്കേണ്ടെന്നും അടുത്ത തവണ കരയേണ്ടി വരുമെന്നും സജി ചെറിയാൻ പറഞ്ഞു. യുഡിഎഫ് ഒരുപാട് കള്ള പ്രചാരണങ്ങൾ നടത്തി. ഭരണ വിരുദ്ധ വികാരം ഇല്ല. സർക്കാരിനെതിരെ വികാരം ഉണ്ടായിരുന്നെങ്കിൽ ആദ്യം തോൽക്കേണ്ടത് ഞാൻ ആണ്. ചെങ്ങന്നൂർ മലപ്പുറം പോലെ ഒരു മണ്ഡലം. ഏറ്റവും വലിയ വലതു പക്ഷമണ്ഡലമാണ്. ഈ കൊടുങ്കാറ്റിൽ എങ്ങനെ ജയിക്കുമെന്ന് ഞാൻ പോലും കരുതി.

ആലപ്പുഴയിലെ പരാജയം സൂക്ഷ്മമായി പരിശോധിക്കും. ജി.സുധാകരന് ലഭിച്ച വോട്ടുകൾ ട്രെൻഡിന്റെ ഭാഗമാണ്. ജി സുധാകരന്റേത് താത്കാലിക വിജയമാണ്. വലിയ വിജയമായി കരുതേണ്ട. പാർട്ടിയെ തള്ളിപ്പറഞ്ഞുപോയവർക്ക് പാർട്ടി വിരുദ്ധരുടെ വോട്ട് കിട്ടും. ആലപ്പുഴ ജില്ലയിലെ ഓരോ മണ്ഡലവും പരിശോധിക്കും. കേരളം മൊത്തം ഉണ്ടായ തിരിച്ചടിയുടെ ഭാഗമായി കണ്ടാൽ മതി അമ്പലപ്പുഴയും. ജനങ്ങൾക്കിടയിൽ ഇടത് സർക്കാർ മാറട്ടെ പുതിയ സർക്കാർ വരട്ടെ എന്ന കാറ്റ്. ആ കാറ്റിൽ ഇവർ എല്ലാം കയറിപ്പോയി. ശക്തമായ പ്രതിപക്ഷമായി നിലനിൽക്കും. 35പേര് മതി. ആര് പ്രതിപക്ഷ നേതാവ് എന്ന് പാർട്ടി തീരുമാനിക്കും. യുഡിഎഫിന് മൂന്ന് മാസം പോലും ഏകോപിതമായ ഭരണം നടത്താനാകില്ലെന്നും സജി ചെറിയാൻ‌ പറഞ്ഞു

 

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...