കോഴിക്കോട്: മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അപൂര്‍വമായ വേഷങ്ങള്‍ ശ്രദ്ധയോടെ അവതരിപ്പിച്ച വ്യക്തിയാണ് മാമൂക്കോയ. കലാ രംഗത്തും സിനിമാരംഗത്തും നികത്താനാകാത്ത വിടവാണിത്. മലയാളികളുടെ മനസ്സ് അദ്ദേഹത്തിന്റെ സംഭാവനകളെ മറക്കില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 24ന് രാത്രി ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ നാളെയാണ് സംസ്‌കാരം.