തിരുവനന്തപുരം : റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരെപ്പോലുള്ള ഉന്നത ഉദ്യാഗസ്ഥര്‍ സാലറി ചലഞ്ചുമായി സഹകരിക്കുന്നുണ്ടോയെന്ന് സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരുമടക്കമുള്ളവര്‍ സാലറി ചലഞ്ചില്‍ പങ്കാളികളാകുമ്പോള്‍ വലിയ തുക പെന്‍ഷന്‍ വാങ്ങുന്ന റിട്ടയേര്‍ഡ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് . നഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നതേയുള്ളു. പുനരുജ്ജീവന പാക്കേജ് വേണ്ടി വരുമെന്ന് പറഞ്ഞ മന്ത്രി പദ്ധതിയുടെ രൂപരേഖ തയാറായിട്ടുണ്ടെന്നും വ്യക്തമാക്കി .