തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ ജീവനക്കാരുടെ സാലറി ചലഞ്ചിൽ തണുത്ത പ്രതികരണം. ലക്ഷ്യമിട്ടത് 500 കോടി. കിട്ടുക 300 കോടിയിൽ താഴെ. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രം. ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം. അതേസമയം, പൊതുജനങ്ങളിൽ നിന്ന് ഇതുവരെ 347 കോടിയോളം ദുരിതാശ്വാസ നിധിയിൽ ലഭിച്ചു.സാലറി ചലഞ്ചിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയയോ ഗഡുക്കളായോ നൽകാനായിരുന്നു അവസരം.സമ്മതപത്രം നൽകാത്തവരിൽ നിന്നു പണം ഈടക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്ക് വഴിയായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.