ശമ്പള പ്രതിസന്ധി എൽഡിഎഫ് സർക്കാർ ക്ഷണിച്ചു വരുത്തിയ മഹാദുരന്തം : ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറാം തീയതി ആയിട്ടും ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളം ലഭിക്കാതിരിക്കുന്നത് മുൻ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ കിഫ്ബി മസാല ബോണ്ട് തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണെന്ന് ആൻറ്റോ ആന്റണി എംപി. ഇതിന് കാരണക്കാരനായവൻ പല നിറത്തിലുള്ള ജുബയും ഇട്ട് പത്തനംതിട്ടയിലൂടെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും ജീവനക്കാരെയും മാസശമ്പളത്തിനായി റോഡിലിരുത്തി സമരം ചെയ്യിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി നോൺ വെക്കേഷണൽ ലക്ചർസ് അസോസിയേഷൻ പത്തനംതിട്ട ജില്ല ട്രഷറിയ്ക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കൗൺസിൽ അംഗം റോജി പോൾ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, എബ്രഹാം എം ജോർജ്, വി സി മാത്യു, തോമസ് കെ തോമസ്, നൃപെൻ ബോസ്, വിദ്യ വിക്രമൻ, ജിനി ലിയ രാജ്, സവിത, പ്രീത, എൻ ജിയോ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ്, സജി അലക്സാണ്ടർ, ചാന്ദിനി, എസ് പ്രേം, ജോസ് പനച്ചക്കൽ, വിൽസൺ തുണ്ടിയത്, രാജൻ പടിയറ, കെ ജി റെജി, ജ്യോതിഷ് കുമാർ, ജിജി സാം മാത്യു, റെനീസ് മുഹമ്മദ്, ലിനോ ജോർജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...