Monday, May 20, 2024 3:18 pm

ചുങ്കപ്പാറ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഇരുട്ടിന്റെ മറവിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപ്പന വ്യാപകം ; പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറ ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും ഇരുട്ടിന്റെ മറവിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപ്പന വ്യാപകമെന്ന് പരാതി. സന്ധ്യ കഴിഞ്ഞാൽ ബസ് സ്റ്റാൻഡിലും പരിസരത്തും ഇരുചക്രവാഹനങ്ങളിലെത്തുന്ന യുവാക്കളുടെ വൻ തിരക്കാണ്. സ്റ്റാൻഡിലും പുറകിലും ഇടവഴിയിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങളുടെ വ്യാപാരം പൊടിപൊടിക്കുകയാണ്. പരസ്യമായി പോലും വിൽപ്പന നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇരുചക്ര വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ഇല്ലാതെയും മറച്ചുവെച്ചുമാണ് ലഹരിവസ്തുക്കളുമായി എത്തുന്നത്.

ടൗണിലെയും ബസ് സ്റ്റാൻഡിലേയും ഹൈമാസ്റ്റ് ലൈറ്റും മറ്റ് വഴി വിളക്കുകളും പ്രകാശിക്കാത്തതും ഇത്തരക്കാർക്ക് സഹായമാവുകയാണ്. ടൗണും പരിസരവും സന്ധ്യ കഴിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമാവുകയാണ്. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്ന പോലീസ് അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന സമീപനമാണ് സ്വീകരിക്കുന്നതും. അധികാരികളുടെ അനങ്ങാപ്പാറ നയമാണ് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ ദിനംപ്രതി വർധിക്കുന്നതിന് കാരണമെന്നും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
കൊച്ചി : പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി...

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട് : പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

0
തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....

‘ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്, വേഗം വിധി നടപ്പാക്കണം’ ; പെരുമ്പാവൂര്‍ വധക്കേസിൽ ഇരയുടെ...

0
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ...

പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു ; മൂക്ക്‌ പൊത്തി നാട്ടുകാര്‍

0
അടൂര്‍ : നഗരസഭ പത്താം വാര്‍ഡില്‍പെട്ട പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം...