സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പന ഉടൻ ആരംഭിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപന ഉടൻ ആരംഭിച്ചേക്കും. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട കേരള വില്‍പന നികുതി നിയമ പ്രകാരമുള്ള നികുതി നിരക്കിൻ്റെ ശിപാർശ സമർപ്പിച്ചു. ജി.എസ്.ടി കമ്മീഷണറുടെ ശിപാർശ അടങ്ങുന്ന ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തി. ഇതിൻ്റെ ഇ ഫയൽ വിശദാംശങൾ ലഭിച്ചു. നിലവിൽ 400 രൂപയ്ക്ക് മുകളിലുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് എത്തുമ്പോൾ ഇത്രയും ഉയർന്ന നികുതി പാടില്ലെന്നാണ് ഡിസ് ലറികളുടെ നിലപാട് .

തുടർന്നാണ് സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്. പിന്നാലെ നികുതി കമ്മീഷണറോട് റിപോർട്ടും തേടി. എന്നാൽ നികുതി ഇളവ് ശിപാർശക്ക് നികുതി വകുപ്പ് കമ്മീഷണർക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. നികുതി വകുപ്പ് കമ്മീഷണർ അവധിയിൽ പോയതിനാൽ അധിക ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി. ഈ സമയത്താണ് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതി നിരക്ക് ശിപാർശ തയ്യാറാക്കിയെന്നാണ് വിവരം .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...