പത്തനംതിട്ട : ഡിസംബർ 27 മുതൽ 30 വരെ കോന്നിയിൽ നടക്കുന്ന സി. പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ഡി.സി ബ്രാഞ്ച് സമ്മേളനം നടന്നു. ബാബു ജോർജ്ജ് പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിനിധി സമ്മേളനത്തിൽ ഇ.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ തണ്ണിത്തോട് രക്തസാക്ഷി പ്രമേയവും അഭിരാജ് ജി.കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആർ.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പാർട്ടി ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രവർത്തന – സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അജിത്ത് കുമാർ ആർ, ജയകൃഷ്ണൻ തണ്ണിത്തോട്, ഡോ.സജി ചാക്കോ, ബാബു ജോർജ്, അഭിരാജ് ജി.കെ, ഡോ. കെ.ജി സുരേഷ് കുമാർ, സലിം പി. ചാക്കോ, ഇ.കെ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ജി. രാജേഷ്, ജില്ല സെക്രട്ടറി കെ.പി ഉദയഭാനു എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ബ്രാഞ്ച് സെക്രട്ടറിയായി സലിം പി.ചാക്കോയെ സമ്മേളനം തെരഞ്ഞെടുത്തു.