23.3 C
Pathanāmthitta
Saturday, April 1, 2023 9:30 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

പ്രീസ്‌കൂള്‍ പിന്തുണയ്ക്കായി സമഗ്രശിക്ഷ ഒരുങ്ങുന്നു

പത്തനംതിട്ട : അന്താരാഷ്ട്ര നിലവാരമുള്ള പ്രീസ്‌കൂള്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷയും ചേര്‍ന്ന് ധാരാളം പരിപാടികള്‍ നടപ്പാക്കി വരുന്നു. സ്‌കൂളുകള്‍ക്ക് അതിനായി പിന്തുണ നല്‍കുന്നതിനും പ്രീസ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ മോണിറ്റര്‍ ചെയ്യുന്നതിനും സഹായിക്കുന്നതിനുമായി സമഗ്രശിക്ഷയിലെ പ്രവര്‍ത്തകരെ ഒരുക്കുന്നതിനുള്ള സ്റ്റാര്‍സ് പ്രീസ്‌കൂള്‍ പദ്ധതി പ്രകാരമുള്ള പരിശീലനം കേരളമൊട്ടാകെ നടന്നു വരുന്നു. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ പഴകുളം പാസില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍പിള്ള നിര്‍വഹിച്ചു.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ പി ജയലക്ഷ്മി, എസ് സുജമോള്‍, എ കെ പ്രകാശ്, പരിശീലകരായ ബിജി വര്‍ഗീസ്, എ.ഷാദം, പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ജില്ലയിലെ 11 ബിആര്‍സികളില്‍ നിന്നായി 33 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

KUTTA-UPLO
bis-new-up
self
rajan-tex--up

സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുക പ്രീ സ്‌കൂളിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങള്‍, ക്ലാസ്റൂം സൗകര്യങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയൊക്കെ എങ്ങനെയായിരിക്കണമെന്നും എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അറിയുക, മൂന്നു മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധഘട്ടങ്ങളെ പരിചയപ്പെട്ടുകൊണ്ട് അവയുടെ പൂര്‍ണമായ വികാസം സാധ്യമാകുംവിധം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുന്നവിധം മനസ്സിലാക്കുക, അതിലൂടെ തങ്ങളുടെ ചുമതലയില്‍വരുന്ന പ്രീസ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും അവിടെയെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിചരണവും അനുഭവങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.

bis-new-up
Pulimoottil-april-up
dif
rajan-tex--up
WhatsAppImage2022-07-31at72836PM
previous arrow
next arrow

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow